വിതുര: തൊളിക്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 79 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനവും, ക്ലാസ് ലൈബ്രറി, ജൂനിയർ എസ്.പി.സി പ്രവർത്തനോദ്ഘാടനവും ചൊവ്വാഴ്ച ഉച്ചക്ക് 1.30 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ അദ്ധ്യക്ഷത വഹിക്കും. ക്ലാസ് ലൈബ്രറി തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസും, ജൂനിയർ എസ്.പി.സി പ്രവർത്തനോദ്ഘാടനം നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവർട്ട്കീലറും നിർവഹിക്കും. ജില്ലാപഞ്ചായത്തംഗം വി. വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെ. വേലപ്പൻ, തോട്ടുമുക്ക്അൻസർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.സി. വിജയൻ, പി.ടി.എ പ്രസിഡന്റ് പാണയം നിസാർ, സ്കൂൾ പ്രിൻസിപ്പൽ വി. മോഹനൻപിള്ള, വൈസ് പ്രിൻസിപ്പൽ അസ്മാബീവി. എം, പഞ്ചായത്തംഗങ്ങളായ തൊളിക്കോട് ഷംനാദ്, എൻ.എസ്. ഹാഷിം, അഷ്ക്കർ തൊളിക്കോട്, വിതുര സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീജിത് എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കും.