ബാലരാമപുരം: പുന്നമൂട് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ.എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ജോയ് മോൻ മുഖ്യപ്രഭാഷണം നടത്തി. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി, ബ്ലോക്ക് മെമ്പർ സതീശൻ, വാർഡ് മെമ്പർ സിന്ധു, ഹെഡ്മിസ്ട്രസ് അനിത, പൂർവ വിദ്യാർത്ഥി ബിജുദാസ്, സ്റ്റാഫ് സെക്രട്ടറി റെജി, പി.ടി.എ മെമ്പർ ബിജു എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ റോബിൻ ജോസ് സ്വാഗതം പറഞ്ഞു.