വിതുര: മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെയും, വിവിധ മുസ്ലിം സംഘടനകളുടെയും, മദ്രസകളുടെയും നേതൃത്വത്തിൽ വിതുര, തൊളിക്കോട്, പറണ്ടോട്, തേവൻപാറ, പുളിമൂട്, തോട്ടുമുക്ക്, മന്നൂർക്കോണം, ചെറ്റച്ചൽ മേഖലകളിൽ വീഥികളെ ഹരിത വർണത്തിലാറാടിച്ച് നബിദിനറാലി സംഘടിപ്പിച്ചു. കുട്ടികളടക്കം നൂറുകണക്കിന് പേരും, അലങ്കരിച്ച വാഹനങ്ങളും, ഇരുചക്കവാഹനങ്ങളും റാലിയിൽ അണിനിരന്നു. പള്ളികളിൽ ജമാഅത്ത് ഇമാമുമാർ നബിദിന സന്ദേശം നൽകി. നബിദിന റാലിക്ക് ജമാഅത്ത് പ്രസിഡന്റുമാർ നേതൃത്വം നൽകി.