വിതുര: ചേന്നൻപാറ വൈ.എം.എ ഗ്രന്ഥശാല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വയോജനവേദിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരൻമാരെ ആദരിക്കലും, ഗുരുസംഗമവും, ചികിത്സാസഹായ വിതരണവും, വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്‌തു. വൈ.എം.എ പ്രസിഡന്റ് വി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കാഞ്ഞിരംപാറ മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. വിദ്യാസാഗർ, ചേന്നൻപാറ വാർഡ്‌മെമ്പർ പി. ജലജകുമാരി, രാധാകൃഷ്‌ണൻ, എസ്. സുകുമാരപിള്ള, ബിനു, മാൻകുന്നിൽ പ്രകാശ് എന്നിവർ പങ്കെടുത്തു.