general

ബാലരാമപുരം: ബാലരാമപുരം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ എ.എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച പി.ആർ.ഒ എ.വി.സജീവിനെ ബാലരാമപുരം സീനിയർ സിറ്റിസൺ ഫോറവും ഓട്ടോ ക്ലബ് ഭാരവാഹികളും അഭിനന്ദിച്ചു. സീനിയർ സിറ്റിസൺസ് ഫോറം ബാലരാമപുരം ചെയർമാൻ ബാലരാമപുരം അൽഫോൺസ് പൊന്നാട അണിയിച്ചും ബാലരാമപുരം ജനമൈത്രി ഓട്ടോറിക്ഷ ക്ലബ് പ്രസിഡന്റ് രമണൻ,​ സെക്രട്ടറി പ്രശാന്ത് എന്നിവർ ചേർന്ന് ഉപഹാരം നൽകിയും ആദരിച്ചു. സി.ഐ ജി. ബിനു,​ എസ്.ഐ. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.