നെടുമങ്ങാട്: കരകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ സൈബർ - ട്രാഫിക് ബോധവത്‌കരണ ക്ലാസ്‌ പി.ടി.എ പ്രസിഡന്റ് എസ്. സുജു ഉദ്‌ഘാടനം ചെയ്‌തു. പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെല്ലിന്റെ സഹകരണത്തോടെ ലയൺസ് ട്രിവാൻഡ്രം രാജധാനി ക്ലബാണ് ബോധവത്‌കരണ ക്ലാസ് സംഘടിപ്പിച്ചത്. ക്ളബ് പ്രസിഡന്റ് ഗീത മധുസൂദനൻ അദ്ധ്യക്ഷയായി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഗീത .കെ.എൻ സ്വാഗതം പറഞ്ഞു. എച്ച്.എസ്.എസ് പ്രിൻസിപ്പൽ സതികുമാർ, ഹെഡ്മിസ്ട്രസ് കെ. ലത, എസ്.എം.സി ചെയർപേഴ്‌സൺ മായ, സ്റ്റാഫ് സെക്രട്ടറി നൗഫൽ, ലയൺസ് ക്ളബ് അഡ്മിനിസ്ട്രേറ്റർ മധുസൂദനൻ നായർ, സോൺ ചെയർപേഴ്‌സൺ എസ്.എസ്. സുനിൽ, സെക്രട്ടറി അരുൺ സുധാകരൻ, ബിജു.ആർ, കരിയർ മാസ്റ്റർ രേവതി തുടങ്ങിയവർ സംസാരിച്ചു. മുൻ സൈബർ സെൽ എ.സി.പി, മുൻ ട്രാഫിക് പൊലീസ് ഐ.ജി ഗോപിനാഥ്‌ എന്നിവർ ക്ലാസ് നയിച്ചു.