കിളിമാനൂർ:തൃശ്ശൂർ കിലയുടെ നേതൃത്വത്തിൽ കണ്ണൂർ, എറണാകുളം ജില്ലകളിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വാമനപുരം ബ്ലോക്ക് പഞ്ചായത്ത് സന്ദർശിച്ചു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ കെ.പി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ അംഗങ്ങളുടെ പരിചയപ്പെടലും വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ലഘു അവതരണവും നടന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ സംയുക്ത നൂതന പദ്ധതികളായ വാമനപുരം സമ്പൂർണ മാലിന്യ മുക്ത ബ്ലോക്ക് - മാണിക്കൽ ഗ്രാമപഞ്ചായത്ത് ശാന്തിഗിരിയിലെ ബ്ലോക്ക് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ ഹോളോബ്രിക്സ് മെഷീൻ നിർമ്മാണ യൂണിറ്റ്, വാമനപുരം ഗ്രാമപഞ്ചായത്തിൽ വനിതാ മേസനറി ട്രെയിനിംഗ് മുഖേന നിർമ്മിച്ച ഐ.എ.വൈ വീട്, കല്ലറ സാമൂഹ്യരാേഗ്യകേന്ദ്രം - പാലിയേറ്റീവ് വാർഡും സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങളും, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ കക്കോട്ടുകുന്ന് ഗ്രാമീണ പഠനകേന്ദ്രം, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ പാമ്പുചത്ത മണ്ണ് കുടിവെള്ള പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല കല്ലറ ഗ്രാമപഞ്ചായത്തുകളിലെ മുള, ഈറ നഴ്സറി, തോട് - കയർ ഭൂവസ്ത്രം, ഫാം പോണ്ട് എന്നീ പദ്ധതികളെക്കുറിച്ച് സംഘത്തോട് വിശദീകരിച്ചു. തുടർന്ന് സംഘം മാണിക്കൽ ഗ്രാമപഞ്ചായത്ത് ശാന്തിഗിരിയിലെ ബ്ലോക്ക് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും അനുബന്ധ സ്ഥലങ്ങളും സന്ദർശിച്ചു. കെ.പി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. ഷീലാകുമാരി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ ബി. സന്ധ്യ, ജി. കലാകുമാരി, ഭരണസമിതി അംഗങ്ങളായ എം.എസ്. ഷാജി, രാധാ വിജയൻ, എം.എം. ഷാഫി, ജി. സുഭാഷ്, എൻ. ചന്ദ്രിക, ജലജ ടീച്ചർ, സെക്രട്ടറി എം. മോഹനകുമാർ, ജോയിന്റ് ബി.ഡി.ഒ ബി.എം. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.