കിളിമാനൂർ: സമ്പൂർണ ക്ലാസ് റൂം ലൈബ്രറി സ്ഥാപിച്ച മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും പുസ്തകവണ്ടിയിലൂടെ പുസ്തകങ്ങൾ ശേഖരിച്ചു. മടവൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പുസ്തക വണ്ടിയിലൂടെ പുസ്തകങ്ങൾ ശേഖരിച്ചത്. കവി മടവൂർ സുരേന്ദ്രൻ പുസ്തകങ്ങൾ നൽകിയാണ് പുസ്തക വണ്ടിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഹെഡ്മിസ്ട്രസ് എസ്. വസന്തകുമാരി, മാനേജർ അജൈന്ദ്ര കുമാർ, പി.ടി.എ പ്രസിഡന്റ് അനന്തകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ് അനിൽകുമാർ, വി. സുദർശന ബാബു, എം. തമീമുദ്ദീൻ. എസ്. ഷീല, സജിത. ബിന്ദു. ആർ എന്നിവർ പങ്കെടുത്തു.