പാലോട്: നന്ദിയോട്ട് ധനശ്രീ ക്രിക്കറ്റ് ഫോർണമെന്റ് 16ന് രാത്രി ആരംഭിച്ച് ഞായറാഴ്ച സമാപിക്കും. മത്സരത്തിൽ സിക്‌സ് ഉണ്ടായിരിക്കില്ല. പഞ്ചായത്ത്‌ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ക്രിഷ് 4 ക്രിക്കറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഫോർണമെന്റിൽ 20 ടീമുകൾ ഏറ്റുമുട്ടും. 16ന് വൈകിട്ട് 5ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, ധനശ്രീ മോട്ടോഴ്സ് ഉടമ പുലിയൂർ രാജൻ, പ്രമുഖ ക്രിക്കറ്റ്‌ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.