നെടുമങ്ങാട് : പനവൂർ ഗ്രാമപഞ്ചായത്തിലെ പേരയം, വിശ്വപുരം, പാണയം എന്നിവിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടത്താൻ കോൺഗ്രസ് വിശ്വപുരം വാർഡ് സമ്മേളനം തീരുമാനിച്ചു. രണ്ടു വാർഷിക പദ്ധതികളിലായി ഒമ്പത് ലക്ഷം രൂപ വഴിവിളക്ക് പ്രയോജനപ്പെടുത്താൻ അനുവദിച്ചിട്ടും നടപടി സ്വീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ലാൽ വെള്ളാഞ്ചിറ, പേരയം സുധ, ജെ. ലേഖ, രാജീവ്, രജികുമാർ, സുദേവൻ, സുദർശനൻ എന്നിവർ പ്രസംഗിച്ചു.