inaguration

തിരുവനന്തപുരം: 2050ൽ കേരളം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ നേരിടാനുള്ള ആസൂത്രണം സർക്കാർ തലത്തിൽ ഉടൻ ആരംഭിക്കണമെന്ന് മുൻ ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറിയും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജി പ്രിൻസിപ്പലുമായ ഡോ. കെ.പി ലാലാദാസ് ആവശ്യപ്പെട്ടു. ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണവും 2050ലെ കേരള വികസനവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹനപ്പെരുപ്പം കാലവസ്ഥാ ശോഷണത്തിന് കാരണമാകുന്നുവെന്നും 2050 ആകുമ്പോഴേക്കും അമ്പത് ശതമാനമെങ്കിലും വാഹനങ്ങളിൽ നിന്നുള്ള മലീനീകരണം വർദ്ധിക്കുമെന്നും അതിനാൽ പരിസ്ഥിതി സൗഹൃദ ഊർജ സ്രോതസുകൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് നാം മാറണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.സി ചന്ദ്രഹാസൻ, സെക്രട്ടറി പി.എസ് ശ്രീകുമാർ, വിജയലക്ഷ്മി അമ്മ തുടങ്ങിയവർ സംസാരിച്ചു.