നെയ്യാറ്റിൻകര: താലൂക്ക് യൂണിയനിൽപ്പെട്ട ഊരൂട്ടുകാല എൻ.എസ്.എസ് കരയോഗത്തിൽ രജിസ്ട്രാർ ഭരണം ഏർപ്പെടുത്തി. പതിനൊന്ന് അംഗ അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കാണ് ഭരണം. അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ ചെങ്കൽ രാധാകൃഷ്ണന് എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉത്തരവ് കൈമാറി. കൺവീനർ സുരേഷ്‌കുമാർ, ശ്രീകണ്ഠൻനായർ, രതീഷ് കുമാർ, വേണുഗോപാലൻനായർ, പണയറത്തല അജി, രാജശേഖരൻനായർ, കൃഷ്ണകുമാർ, അനിൽ, മധുസൂദനൻനായർ, ചന്ദ്രശേഖരൻനായർ, ശ്രീകണ്ഠൻനായർ തുടങ്ങിയവർ പങ്കെടുത്തു.