തിരുവനന്തപുരം: എൽ.ബി.എസ് ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ അംഗീകരിക്കണമെന്നും ജീവനക്കാരോട് നീതി കാണിക്കണമെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് എൽ.ബി.എസ് എംപ്ലോയീസ് അസോസിയേഷൻ എൽ.ബി.എസ് ഡയറക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് തമ്പാനൂർ രവി അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് കെ. നീലകണ്ഠൻ, ജനറൽ സെക്രട്ടറി കെ. ജയചന്ദ്രൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി.എസ്. പ്രശാന്ത്, കെ.എസ്. ഗോപകുമാർ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ജഅ്ഫർ തേമ്പാമൂട്, പി.പി. ഷിജു, എം. കുഞ്ഞമ്പു നമ്പ്യാർ, കെ. സത്യനാഥൻ തുടങ്ങിയവർ സംസാരിച്ചു.