നെയ്യാറ്റിൻകര: നെയ്യാറ്റിൻകര തൊഴുക്കലിൽ രതീഷ് താമസിച്ചിരുന്ന വീടിനു മുൻപിലെ കടയിൽ കഞ്ചാവുവില്പന നടക്കുകയും എക്‌സൈസ് സംഘം കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്ത സംഭവത്തിൽ രതീഷിനെ ചിലർ മർദ്ദിച്ചതായും ഇൗ സംഭവത്തിൽ പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നുവെന്ന് രതീഷിന്റെ വല്യമ്മ ഗിരിജ പറഞ്ഞു. ആറ് മാസം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. കഞ്ചാവ് വില്പനയെപ്പറ്റി രതീഷാണ് എക്‌സൈസിനു വിവരം നൽകിയതെന്ന തെറ്റിദ്ധാരണയിൽ കഞ്ചാവു വില്പനയ്ക്കു നേതൃത്വം നൽകുന്ന ചിലർ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. രതീഷിനെ മർദ്ദിച്ച ശേഷം വീടിന് മുൻപിൽ പാർക്കു ചെയ്തിരുന്ന കാർ കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. മകനെ കൊന്നുകളയുമെന്ന് ഈ സംഘം ഭീഷണിപ്പെടുത്തിയിരുന്നതായി ഗിരിജ നെയ്യാറ്റിൻകര പൊലീസിന് പരാതി നൽകിയിരുന്നു. കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിയുള്ളതിനാലാണ് താൻ ഒപ്പം നടക്കുന്നതെന്നും അവർ പറയുന്നു. കാണാതായ ദിവസം വൈകുന്നേരവും രതീഷിനെ കോളേജിൽ നിന്ന് കൂട്ടിക്കൊണ്ടു പോകുവാൻ ഗിരിജ എത്തിയിരുന്നു.