കാട്ടാക്കട: എസ്.എൻ.ഡി.പി യോഗം കൊറ്റംപള്ളി ശാഖയിലെ കുട്ടിയമ്മ വനിതാസംഘം ആദരസന്ധ്യ സംഘടിപ്പിച്ചു. താന്ത്രിക വിദ്യയിൽ ഡോക്ടറേറ്റ് നേടിയ വനിതാസംഘം ആര്യനാട് യൂണിയൻ പ്രസിഡന്റ് ഡോ.എൻ. സ്വയംപ്രഭയെയും പഠന രംഗത്ത് മികവുപുലർത്തിയ വിദ്യാർത്ഥികളെയും ആദരിച്ചു. ചടങ്ങിൽ ചികിത്സാ സഹായവിതരണവും നടന്നു. ശാഖാ സെക്രട്ടറി കൊറ്റംപള്ളി ബിനു, ശാഖാ വൈസ് പ്രസിഡന്റ് രജികുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗം എ. മോഹനകുമാർ, വനിതാസംഘം ഭാരവാഹികളായ ലളിതാംബിക, സിമി, സന്ധ്യ, റീത്ത, റീന, വാസന്തി എന്നിവർ സംസാരിച്ചു.