madavoor

കിളിമാനൂർ: മടവൂരിന്റെ മണ്ണ് മതേതരത്തത്തിന്റെ വിളഭൂമിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് മടവൂർ മഹാദേവക്ഷേത്ര കമ്മിറ്റിയും,നാട്ടുകാരും ചേർന്ന് മടവൂർ ജുമാ മസ്ജിദ് സംഘടിപ്പിച്ച നബിദിന റാലിക്ക് സ്വീകരണം നൽകി. എല്ലാവർഷവും സ്വീകരണം നൽകാറുണ്ടെങ്കിലും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലകരുടെ ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ഇക്കൊല്ലം വൻപിച്ച വരവേൽപ്പാണ് ക്ഷേത്ര കമ്മിറ്റിക്കാർ റാലിക്കാലി ഒരുക്കിയത്. റാലി മടവൂർ ജുമാ മസ്ജിദിൽ നിന്നും മടവൂർ പാറയിൽ ജംഗ്ഷനിൽ എത്തിയപ്പോൾ മഹാദേവ ക്ഷേത്രം ഭാരവാഹികളും മുസ്ലീം സഹോദരങ്ങളും നബിദിന സന്ദേശങ്ങളും ആശംസകളും പരസ്പരം കൈമാറി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷയിൽ എം.എൽ.എ അഡ്വ. വി. ജോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജിത, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.