തിരുവനന്തപുരം: ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്‌മാരകകേന്ദ്രം ഏർപ്പെടുത്തിയിട്ടുള്ള 2018ലെ വേലുത്തമ്പിദളവ ദേശീയ അവാർഡ് ഫൊക്കാന നാഷണൽ പ്രസിഡന്റ് മാധവൻ ബി. നായർക്ക് 13ന് വൈകിട്ട് 6ന് പ്രസ് ക്ളബിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിക്കും. മന്ത്രി സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ അദ്ധ്യക്ഷനാകും. ഡോ. എം.ആർ. തമ്പാൻ മുഖ്യപ്രഭാഷണം നടത്തും.