ആറ്റിങ്ങൽ: കേരളത്തിലെ ഭിന്നശേഷി ജീവനക്കാർ നേരിടുന്ന സർവീസ് വിഷയങ്ങൾ നിയമനിർമ്മാണ സഭയിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു. ഡിഫറൻഡ് ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് സമ്മേളനം ആറ്റിങ്ങൽ കോളേജ് ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ.അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. വിരമിച്ച ഭിന്നശേഷി ജീവനക്കാരെ വേദിയിൽ ഡെപ്യൂട്ടി സ്പീക്കർ പൊന്നാടചാർത്തി ആദരിച്ചു. താലൂക്ക് പ്രസിഡന്റ് രാജേഷ്.ബി അദ്ധ്യക്ഷനായി. കൗൺസിലർ സന്തോഷ്.എസ്, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും സംഘടനയുടെ രക്ഷാധികാരിയുമായ ഡോ.ജോബി.എ.എസ്, സംസ്ഥാന പ്രസിഡന്റ് ബിജു.ടി.കെ, സംസ്ഥാന ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, ജില്ലാ പ്രസിഡന്റ് ലതാകുമാരി, ജില്ലാസെക്രട്ടറി ശശാങ്കബാബു,സംസ്ഥാന വൈസ് പ്രസിഡന്റ് അനിത.എൻ, സംസ്ഥാന സെക്രട്ടറി മോഹനൻ.പി, ഭാരവാഹികളായ ഉണ്ണികൃഷ്ണൻ.ആർ, സേവ്യർ.ജെ, സുശീലൻ.പി, അശോകൻ.എസ്, ഗോപാലകൃഷ്ണൻ.ആർ, രേണുക.എൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി രാജേഷ്.ബി ( പ്രസിഡന്റ്), വൈശാഖ് എം.എസ് (സെക്രട്ടറി), വിജയകുമാർ ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.