പാലോട്: ഇന്ത്യൻ അസോസിയേഷൻ ഫോർ ആൻജിയോസ്‌പേം ടാക്‌സോണമിയുടെ (ഐ.എ.എ.ടി)​ വാർഷികത്തിന്റെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന ദേശീയ ശില്പശാല ഇന്ന് മുതൽ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കും. ഇന്ന് രാവിലെ 10ന് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ ബൊട്ടാണിക്കൽ സർവേ ഒഫ് ഇന്ത്യ ഡയറക്ടർ ഡോ.എ. മാവോ,​ ശില്പശാല ഉദ്ഘാടനം ചെയ്യും.ഐ.എ.എ.ടി പ്രസിഡന്റ് ഡോ. അൽക്കാ ചതുർവേദിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.സി.എസ് ടി ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, ഐ.എ.എ.ടി വൈസ് പ്രസിഡന്റ് പ്രൊഫ.എസ്.ആർ. യാദവ്, ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. ആർ.പ്രകാശ് കുമാർ തുടങ്ങിയവർ പ്രഭാഷണം നടത്തും. ഇന്ന് വൃന്ദാവനം കൺവെൻഷൻ സെന്ററിലും 12,13 തീയതികളിൽ ബൊട്ടാണിക്കൽ ഗാർഡനിലും നടക്കുന്ന ശില്പശാലയിൽ ഇരുനൂറോളം ഗവേഷകരും അമ്പതിലേറെ പ്രമുഖകരും പങ്കെടുക്കും. സസ്യവർഗീകരണവുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളിൽ പ്രബന്ധാവതരണവും ഉണ്ടാകും.