തിരുവനന്തപുരം : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 35ാം സമ്മേളനം പോത്തൻകോട് വ്യാപാരി വ്യവസായി ബിൽഡിംഗിൽ (സാരംഗപാണി നഗറിൽ) സംസ്ഥാന സെക്രട്ടറി അനിൽ എ. വൺ ഉദ്ഘാടനം ചെയ്‌തു. കഴക്കൂട്ടം മേഖലാ പ്രസിഡന്റ് സജു സത്യൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് കുമാർ വെബ്‌ജിയോർ,​ ഭാരവാഹികളായ ഹേമേന്ദ്രനാഥ്, അണ്ടൂർക്കോണം ശ്യാം, സെക്രട്ടറി ആർ. സുരേഷ് കുമാർ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.കെ. നായർ, വി.ആർ. സുരേഷ്ബാബു എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന ഫോട്ടോഗ്രാഫർമാരെയും വിദ്യാർത്ഥികളെയും ആദരിച്ചു. വിശാഖ് പള്ളിപ്പുറം സ്വാഗതവും സതീഷ് കുമാർ നന്ദിയും പറഞ്ഞു.