തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ. സുകുമാരൻ സ്‌മാരക തിരുവനന്തപുരം യൂണിയന്റെ കൾച്ചറൽ ഫോറം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി ആലുവിള അജിത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സമ്മാനക്കൂപ്പൺ നറുക്കെടുപ്പും സമ്മാന വിതരണവും യൂണിയൻ കൗൺസിലർ സരസ്വതി മോഹൻദാസ് നിർവഹിച്ചു. വി. ഷിബു, കെ.വി. അനിൽകുമാർ, കെ.പി. അംബീശൻ, പി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. കൾച്ചറൽ ഫോറം കൺവീനർ തോപ്പിൽ ദിലീപ് സ്വാഗതവും കരിക്കകം ജയചന്ദ്രൻ നന്ദിയും പറഞ്ഞു. യോഗത്തിനു ശേഷം വിവിധ കലാപരിപാടികൾ നടന്നു.