തിരുവനന്തപുരം: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിൽ. കഴക്കൂട്ടം എം.ജി.എം കോളേജിലെ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയും നെടുമങ്ങാട് പത്താംകല്ല് സ്വദേശിയുമായ മുഹമ്മദ് സജിനാണ് (20)​ മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പ്രണയം നടിച്ച് കഴിഞ്ഞ രണ്ട് വർഷത്തോളം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പെൺകുട്ടിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.