തിരുവനന്തപുരം: കെ.എ. ബീനയുടെ ബ്രഹ്മപുത്രയിലെ വീട് എന്ന യാത്രാവിവരണത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ' മാജിക് ഒഫ് ബ്രഹ്മപുത്ര' ഇന്ന് വൈകിട്ട് 5ന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രകാശനം ചെയ്യും. പരിഭാഷക അയിഷ ശശിധരന്റെ ചിത്രപ്രദർശനവും ചടങ്ങിൽ നടക്കും. ബിനോയ് വിശ്വം എം.പി,​ ഡോ.കെ. രാമൻകുട്ടി,​ സുനിത ബാലകൃഷ്‌ണൻ,​ പ്രമോദ് പയ്യന്നൂർ,​ ഡോ. ശ്രീദേവി കെ. നായർ,​ ഡോ. ബബിത മെറീന ജസ്റ്റിൻ,​ ഗീത ബക്ഷി തുടങ്ങിയവർ പങ്കെടുക്കും.