തിരുവനന്തപുരം: അക്ഷയ ഊർജ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള 2018ലെ അക്ഷയ ഊർജ അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 3ന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനാകും. വി.കെ. പ്രശാന്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയാകും. ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി. അശോക് റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി.സി. അനിൽകുമാർ, കെ.എസ്.ഇ.ബി.എൽ ചെയർമാൻ എൻ.എസ്. പിള്ള, ഇ.എം.സി ഡയറക്ടർ കെ.എം. ധരേശൻ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുക്കും. അനെർട്ട് ഡയറക്ടർ അമിത് മീണ സ്വാഗതവും ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ നന്ദിയും പറയും.