ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം വിളയിൽമൂല ശാഖാ വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ സെക്രട്ടറി എം. അജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി വി. പ്രശാന്തൻ,​ ജമീല എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സാബു കാവുവിള (പ്രസിഡന്റ്)​,​ ജമീലാ മോഹൻ (വൈസ് പ്രസിഡന്റ്)​,​ വി .പ്രശാന്തൻ (സെക്രട്ടറി)​,​ ശശിധരൻ (യൂണിയൻ മെമ്പർ)​,​ ബേബി സഹൃദയൻ,​ വാവ,​ രതീഷ് കുമാർ,​ സുധീർ ബാബു,​ മണിയൻ (ശാഖാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ)​,​ ശ്രീകല,​ ഷൈനി ബാബു (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)​ എന്നിവരെ തിരഞ്ഞെടുത്തു.