divya

തിരുവനന്തപുരം: വൈ.എം.സി.എയും വൈ.ഡബ്ല്യു.സി.എയും സംയുക്തമായി നടത്തുന്ന പ്രാർത്ഥനാ വാരാചരണത്തിന് തുടക്കമായി. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡോ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ലിംഗസമത്വത്തിന് വേണ്ടി അധികാരഘടനയെ പരിവർത്തിപ്പിക്കുന്ന യുവാക്കൾ എന്ന വിഷയത്തെ ആസ്‌പദമാക്കി ഏഴ് ദിവസം നീളുന്ന പ്രാർത്ഥനാപരിപാടികളാണ് അരങ്ങേറുക. ഡോ. ദിവ്യ എസ്.അയ്യർ വിഷയാവതരണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ് ജയിംസ് ജോസഫ് അദ്ധ്യക്ഷനായി. ടി.സി.എഫ് പ്രസിഡന്റ് ഡോ.ടി.ജെ. അലക്സാണ്ടർ,​ വൈ.ഡബ്ല്യു.സി.എ പ്രസി‌ഡന്റ് നീന തോമസ്,​ റിലീജിയസ് പ്രോഗ്രാം ചെയർപേഴ്സൺ ക്ഷേമ ജോർജ്,​ വൈ.എം.സി.എ സ്‌പിരിച്വൽ പ്രോഗ്രാംസ് ചെയർമാൻ ഡോ. കോശി എം. ജോർജ്,​ കൺവീനർ ജിമ്മി ജോർജ്,​ ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ സംസാരിച്ചു.