മലയിൻകീഴ് : ബൈക്ക് ഇടിച്ച് തെറിപ്പിച്ച മറുകിൽ പെരുമന ഗോവിന്ദമംഗലം കിടയത്തല കീഴെ പുത്തൻവീട്ടിൽ വി. ഗോപി (55)മരിച്ചു. ശനിയാഴ്ച രാത്രി ഊരൂട്ടമ്പലത്താണ് സംഭവം.ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്.റോഡ് മുറിച്ച കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് (യുവാവ് ഓടിച്ചിരുന്ന ബൈക്ക്)ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.റോഡിൽ തലയിടിച്ച് വീണ ഗോപിയെ ഉടനെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സി.ഐ.ടി.യു.ഗോവിന്ദമംഗലം യൂണിറ്റ് ജോയിന്റ് കോൺവീനറായിരുന്നു.മൃതദേഹം മാറനല്ലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ വൻ ജനാവലിയുടെ സാന്നിധ്യത്തിത്തിൽ വീട്ട് വളപ്പിൽ സംസ്കരിച്ചു.ഭാര്യ : കൃഷ്ണകുമാരി. മക്കൾ : ഗോപികൃഷ്ണ,കൃഷ്ണകുമാർ.സഞ്ചയനം : ഞായറാഴ്ച രാവിലെ 9. ന്.
(ഫോട്ടോ അടിക്കുറിപ്പ്...ബൈക്ക് അപകടത്തിൽ മരിച്ച വി.ഗോപി (55)