ആറ്റിങ്ങൽ: ഭരണഭാഷ മാതൃഭാഷ വാരാഘോഷത്തിന്റെ ഭാഗമായി മേവർക്കൽ ഗവ.എൽ.പി.എസിലെ നാലാം ക്ലാസിലെ കുട്ടികൾ പ്രാദേശിക സർക്കാരായ ഐ.എസ്.ഒ അഗീകാരമുള്ള കരവാരം ഗ്രാമ പഞ്ചാത്ത് സന്ദർശിച്ചു. ഭരണഭാഷ മാതൃഭാഷ എന്നതിന്റെ ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും അതുമൂലം സാധാരണ ജനവിഭാഗത്തിനു ലഭിക്കുന്ന നേട്ടങ്ങളും മാതൃഭാഷ പഠനത്തിന്റെ ആവശ്യകതയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും വിശദീകരിച്ചു. ഓഫീസിലെ മുഴുവൻ എഴുത്തുകുത്തുകളും മാത്രഭാഷയിലൂടെയാണെന്ന് കുട്ടികൾ നിരീക്ഷിച്ചറിഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്കു തെളിവുകൾ നിരത്തിള ജീവനക്കാർ മറുപടി നൽകി. കേരളത്തിലെ എല്ലാ സർക്കാർ ഓഫീസിലും മാതൃഭാഷയിൽ തന്നെയാണ് സേവനങ്ങൾ ലഭിക്കുന്നതെന്ന തിരിച്ചറിവ് നേരിട്ട് മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. മടക്കയാത്രക്ക് മുൻപ് പഞ്ചായത്ത് ഹാളിൽ കൂടിയ കുട്ടികളുടെ പാട്ടും ജീവനക്കാരുടെ പ്രതിനിധി ചൊല്ലിയ കവിതയും കാണികൾക്ക് കൗതുകമായി. തുടർന്നു കുട്ടികൾക്കും പ്രഥമാദ്ധ്യാപികയായ ഷീജ പി.എസ്, എസ്.എ.സി അംഗം സി.വി. നാരായണൻ നായർ, അദ്ധ്യാപകർ എന്നിവർക്കും വൈസ് പ്രസിഡന്റ് സുരേഷ് കുമാർഎസ്, സെക്രട്ടറിയും ജീവനക്കാരും ചേർന്ന് മധുരം നൽകി യാത്രയാക്കി.