തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം കെ.എസ്.എസ്.പി.യു അതിയന്നൂർ ബ്ളോക്കിന്റെ ആഭിമുഖ്യത്തിൽ 7ന് കാഞ്ഞിരംകുളം പോസ്റ്റാഫീസ് ജംഗ്ഷനിൽ പ്രകടനവും ധർണയും നടന്നു.
ബ്ളോക്ക് വൈസ് പ്രസിഡന്റ് എം. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ബ്ളോക്ക് സെക്രട്ടറി എം. രത്നാകരൻ സ്വാഗതം ആശംസിച്ചു. കെ.ആർ. രാജൻ (കെ.പി.ഇ.എ മുൻ ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ബാബു രാജേന്ദ്രപ്രസാദ്, ജില്ലാ കമ്മിറ്റി അംഗം ടി. രാജമ്മ, ബ്ളോക്ക് സാംസ്കാരിക സമിതി കൺവീനർ വി. പ്രഭാകര പണിക്കർ എന്നിവർ സംസാരിച്ചു. കെ.എസ്.എസ്.പി.യു കാഞ്ഞിരംകുളം യൂണിറ്റ് സെക്രട്ടറി പി. തങ്കസ്വാമി നന്ദി പ്രകാശിപ്പിച്ചു.