മലയിൻകീഴ്: ആനപ്പാറ പ്രദേശത്ത് 10 ദിവസമായി കുടിവെള്ള ക്ഷാമം മൂലം ദുരിതത്തിലായ 65 കുടുംബങ്ങൾക്ക് സി.പി.എം മലയിൻകീഴ് സൗത്ത് ബ്രാഞ്ച് കമ്മിറ്റി ടാങ്കർ ലോറിയിൽ കുടിവെള്ളമെത്തിച്ചു. മലയിൻകീഴ് ഐ.ടി റോഡിലെ വാട്ടർ ടാങ്കിൽ വെള്ളമില്ലാത്തതാണ് കുടിവെള്ള ക്ഷാമമുണ്ടാകാൻ കാരണം. വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളമാണ് പ്രദേശവാസികൾക്ക് ഏക ആശ്രയം. സി.പി.എം നേതാക്കളായ സുരേഷ്‌കുമാർ, എം.അനിൽകുമാർ, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളം നൽകിയത്.