തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം പേട്ട ശാഖയിൽ യൂത്ത് മൂവ്മെന്റ് രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് എസ്. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്‌തു. പത്രാധിപർ കെ. സുകുമാരൻ സ്‌മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, സെക്രട്ടറി ആലുവിള അജിത്ത്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കരിക്കകം സുരേഷ്, കടകംപള്ളി സനൽ, വെൺപാലവട്ടം സുരേഷ്, ചാക്ക സനൽകുമാർ, ജ്യോതികുമാർ, അരുൺ അശോക്, ജി. ഉഷാകുമാരി, ബി.കെ. സന്തോഷ് എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ജി. സന്തോഷ് സ്വാഗതവും അഭിജിത്ത് .എ നന്ദിയും പറഞ്ഞു. യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി എ.വി. ശ്രീജിത്ത് (പ്രസിഡന്റ്), അഭിജിത്ത് എ. കുമാർ (സെക്രട്ടറി), വി.പി. പ്രമോദ് ചന്ദ്രൻ (വൈസ് പ്രസിഡന്റ് ), അജയ പ്രദീപ് (ജോയിന്റ് സെക്രട്ടറി), എ. ആദർശ് (ട്രഷറർ), വി.പി. പ്രവീൺ കുമാർ (യൂണിയൻ പ്രതിനിധി) എന്നിവരെയും ഒമ്പതംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.