കല്ലമ്പലം: നബിദിനാഘോഷത്തോടനുബന്ധിച്ച് കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച നബിദിന സന്ദേശ റാലിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്തു. ദേശീയ പാതയിൽ കടുവാ പള്ളിയിൽ നിന്നാരംഭിച്ച റാലി ചാത്തൻപാറയിൽ സമാപിച്ചു. കെ.ടി.സി.ടി ചീഫ് ഇമാം സദഖത്തുള്ള മൗലവി, കെ.ടി.സി.ടി ചെയർമാൻ പി.ജെ.നഹാസ്, ജനറൽ സെക്രട്ടറി എ.എം.എ.റഹീം, കൺവീനർ എം.എസ്.ഷെഫീർ, ഇ.ഫസിലുദ്ദീൻ, എ.നഹാസ്, എ.ഫസിലുദ്ദീൻ, എം.എ.മനാഫ്, എസ്.നൗഷാദ്, മുഹമ്മദ് റിയാസ്, അമീർ, അൻസാരി ബാഖവി തുടങ്ങിയവർ പങ്കെടുത്തു.