ഉള്ളൂർ:എ.ഐ.വൈ.എഫ് മെഡിക്കൽ കോളേജ് യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് എ.എസ്.ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. രാജീവ് അദ്ധ്യക്ഷത വഹിച്ചു.അരവിന്ദ് അനുശോചന പ്രമേയവും ലെനിൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.തൃപ്തി രാജ് സ്വാഗതം പറഞ്ഞു.മണ്ഡലം സെക്രട്ടറി ദീപു മൺവിള,സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ജി.രാജൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി നിഥിൻ എസ്.ബിയെയും സെക്രട്ടറിയായി രാജീവിനെയും വൈസ് പ്രസിഡന്റായി സുരേഷ് കുമാറിനെയും ജോയിന്റ് സെക്രട്ടറിയായി ബി.എസ്.മിഥുനെയും തിരഞ്ഞെടുത്തു.