chenkal-shool

പാറശാല : ഭക്തർ ഒറ്റക്കെട്ടായി നിന്നാൽ ഒരു ക്ഷേത്രത്തെയും ആർക്കും തകർക്കാൻ കഴിയില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്. ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നിർമ്മിച്ച ലോകാദ്ഭുതമായ മഹാശിവലിംഗം ഭക്തജനങ്ങൾക്കായി സമർപ്പിക്കുന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ആൻസലൻ എം.എൽ.എ സമ്മേളനം ഉദ്ഘടനം ചെയ്തു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മഹാശിവലിംഗ സമർപ്പണ സന്ദേശം നൽകി. ചെങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം വിനോദ്, കൊളീജിയറ്റ് എഡ്യൂക്കേഷൻ മുൻ ഡയറക്ടർ എം. നന്ദകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ കെ. മോഹൻകുമാർ, സിനിമ സംവിധായകൻ ദിനേശ് പണിക്കർ, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്‌സൺ സബ്ളിയു.ആർ. ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ്റ് വി.ആർ. സലൂജ, മധുര ടെമ്പിൾ സിറ്റി ഹോട്ടൽസ് എം.ഡി സുബ്ബരാമൻ, നെയ്യാറ്റിൻകര ശ്രീരാഗം ആഡിറ്റോറിയം എം.ഡി എസ്. ശിവശങ്കരൻ നായർ, സായ്‌കൃഷ്ണ സ്‌കൂൾ എം.ഡി രാജശേഖരൻ നായർ, ഓലത്താന്നി അനിൽ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വി.കെ. ഹരികുമാർ സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു. വൈകിട്ട് 6.30ന് ലക്ഷദീപം തെളിക്കൽ റൂറൽ എസ്.പി അശോക് ഉദ്‌ഘാടനം ചെയ്തു.