കിളിമാനൂർ: നഗരൂർ കെ.എസ്.ഇ.ബി.സെക്ഷനിലെ കാഷ്യർ തൂങ്ങി മരിച്ച നിലയിൽ.നഗരൂർ കാഞ്ഞിരംവിള സമന്വയ യിൽ പരേതനായ ഷിബുവിന്റെ ഭാര്യ സ്വപ്ന (37) നെയാണ് വീടിനടുത്തെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആറുവർഷം മുമ്പ് സ്വപ്നയുടെ ഭർത്താവും മടവൂർ കെ.എസ്.ഇ.ബി.സബ് എൻജിനിയറുമായിരുന്ന ഷിബു മടവൂരിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ചിരുന്നു.ഇതേ തുടർന്നാണ് സ്വപ്നക്ക് ജോലി ലഭിച്ചത്. മക്കൾ: ഗൗരീ നന്ദ, ദേവ നന്ദ.