beh
ലോക്നാഥ് ബെഹറ

തിരുവനന്തപുരം : വിര​മിച്ച പൊലീസ് ഉദ്യോ​ഗ​സ്ഥർക്ക് കരുതലുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. വിരമിച്ചവർക്ക് അർഹ​മായ ആദരം നൽകുന്ന​തിനും മര​ണ​പ്പെ​ട്ടു​പോയ പൊലീസ് ഉദ്യോ​ഗസ്ഥ​രുടെ കുടും​ബാം​ഗ​ങ്ങൾക്ക് ആവ​ശ്യ​മായ സഹാ​യ​ങ്ങൾ എത്തിക്കു​ന്ന​തി​നു​മു​ളള നട​പ​ടി​കൾ സ്വീക​രി​ക്കാൻ ഡി.ജി.പി എല്ലാ എസ്.​എച്ച്.ഒ മാർക്കും നിർദ്ദേശം നൽകി.
പൊലീസ് സേനയ്ക്ക് മഹ​ത്തായ സംഭാ​വ​ന​കൾ നൽകിയ ശേഷം വിര​മിച്ച ഉദ്യോ​ഗ​സ്ഥർ കരു​തലും ശ്രദ്ധയും അർഹി​ക്കു​ന്ന​വ​രാ​ണെന്നും മര​ണ​പ്പെ​ട്ടു​പോ​യ​ പൊലീസ് ഉദ്യോ​ഗസ്ഥ​രുടെ കുടും​ബ​ത്തി​ന്റെ ക്ഷേമം അന്വേ​ഷി​ക്കേ​ണ്ടത് പൊലീ​സിന്റെ കടമയാണെന്നും ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. വിര​മിച്ച പൊലീസ് ഉദ്യോ​ഗ​സ്ഥ​ർ ആവ​ശ്യ​പ്പെടുന്ന സഹായം ചെയ്തുനൽകാൻ ഓരോ പൊലീസ് ഉദ്യോ​ഗ​സ്ഥനും തയ്യാ​റാ​ക​ണ​മെന്നും പൊലീസ് സംഘ​ടി​പ്പി​ക്കുന്ന വിവിധ പരി​പാ​ടി​ക​ളിൽ വിര​മിച്ച പൊലീസ് ഉദ്യോ​ഗ​സ്ഥരെ പങ്കെ​ടു​പ്പി​ക്ക​ണ​മെന്നും നിർദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.