തിരുവനന്തപുരം: എഴുത്തുകാരുടെ കൂട്ടായ്‌മയായ സായന്തനം സാംസ്‌കാരികവേദി നിലവിൽ വന്നു. രാജൻ കൈലാസിനെ പ്രസിഡന്റായും എസ്.കെ. സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ഇബ്രാഹിം ചെർക്കള, ഷാനവാസ് (വൈസ്‌ പ്രസിഡന്റ് ) ഇടക്കുളങ്ങര ഗോപാൽ, അഞ്ചൽ ദേവരാജൻ (ജോയിന്റ് സെക്രട്ടറി) ക്ലാപ്പന ഷൺമുഖൻ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരിയിൽ നടക്കും.