shooting
shooting

# ഐശ്വരി ടോമർ, അങ്കാത് ബജ്വ, മെയ്‌രാജ്ഖാൻ എന്നിവർക്ക് ഒളിമ്പിക് യോഗ്യത

ദോഹ : ഖത്തറിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ടോക്കിയോ ഒളിമ്പിക്സിനുള്ള ക്വാട്ട ബർത്ത് സ്വന്തമാക്കി.

50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വെങ്കലം നേടിയ ഐശ്വരി പ്രതാപ് സിംഗ് ടോമർ, സ്കീറ്റിൽ സ്വർണം നേടിയഅങ്കാത് വീർസിംഗ് ബജ്‌വ,വെള്ളി നേടിയ ജയ്‌രാജ് അഹമ്മദ് ഖാൻ എന്നിവർക്കാണ് ഒളിമ്പിക്സ് ബർത്ത് ലഭിച്ചത്.

ഇതോടെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ഷൂട്ടിംഗ് താരങ്ങളുടെ എണ്ണം 15 ആയി.

15 - ഷൂട്ടിംഗിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുന്ന ഒളിമ്പിക്സാകും ടോക്കിയോയിലേത്.

12 -ഇന്ത്യൻ ഷൂട്ടർമാരാണ് 2016റിയോ ഒളിമ്പിക്സിൽ മത്സരിച്ചത്. 2012 ഒളിമ്പിക്സിൽ 11പേരും.