ചേരപ്പള്ളി: ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ 13ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനായി ആര്യനാട് ഏരിയയിൽ നിന്നും 1500പേരെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏരിയാ പ്രസിഡന്റ് ഇ. ശാന്തകുമാരി, സെക്രട്ടറി എൽ. വിജയൻ, ട്രഷറർ ബി.എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.