lakshnmananpotty

പാറശാല : പൂജാരിയെ ക്ഷേത്രക്കളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി പരശുവയ്ക്കൽ മേജർ ഭഗവതി ക്ഷേത്രത്തിലെ കീഴ്ശാന്തി തിരുവനന്തപുരം കോട്ടക്കകം ശാസ്‌താംകോവിൽ സ്ട്രീറ്റ് ടി.സി.37/ 1304 ൽ ലക്ഷ്മണൻ പോറ്റി (32) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നട തുറക്കുന്നതിനുമുമ്പായി കുളിക്കാൻ പോയതായിരുന്നു. തിരിച്ചെത്താതായതോടെ മറ്റ് ജീവനക്കാർ തിരക്കിയപ്പോൾ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . അവിവാഹിതനാണ്. രണ്ടുമാസം മുൻപാണ് കീഴ്ശാന്തിയായി ചുമതലയേറ്റത്. തിരുവനന്തപരത്തുനിന്ന് രാവിലെ എത്തി പ്രഭാത പൂജകളെ തുടർന്ന് ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം വൈകുന്നേരത്തെ പൂജകളും കഴിഞ്ഞ് തിരികെ മടങ്ങുകയാണ് പതിവ്.ക്ഷേത്ര ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പാറശാല നിന്ന് ഫയർഫോഴ്‌സും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു . മൃതദേഹം മോർച്ചറിയിൽ .

ഫോട്ടോ: ലക്ഷ്മണൻ പോറ്റി.