കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ മേല്പുറത്ത് വിദ്യാർത്ഥിനി സ്വകാര്യ ആശുപത്രിയിൽ മരിച്ചു .അരുമന തല്ലിമൂട് സ്വദേശി സോളമന്റെ മകൾ സജ്‌മ (19)ആണ് മരിച്ചത്.മിനിയാന്ന് രാത്രി 8 മണിക്കായിരുന്നു സംഭവം.രാവിലെ 8മണിക്ക് കുട്ടിയെ പനി ബാധിച്ചു ആശുപത്രിയിൽ എത്തിച്ചിരുന്നു . രാത്രി ആയപ്പോൾ കുട്ടി മരിച്ചെന്ന് ബന്ധുക്കളോട് ആശുപത്രിക്കാർ അറിയിക്കുകയായിരുന്നു .ചികിത്സാ പിഴവെന്ന് ആരോപിച്ചു നാട്ടുകാരും ബന്ധുക്കളും ആശുപത്രിയുടെ വാതിലിന്റെയും ജനലിന്റെയും ചില്ലുതകർത്തു. ആശുപത്രിക്കുമുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. കുട്ടി മാർത്താണ്ഡം കോളേജിൽ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു .അമ്മ രാധാകുമാരി.കുട്ടിക്ക് ഒരനുജത്തിയുണ്ട്.