വെള്ളനാട്: വെള്ളനാട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ നിന്ന് എട്ടുപേരും എൽ.ഡി.എഫ് പാനലിൽ നിന്നും മൂന്നുപേരും വിജയിച്ചു. യു.ഡി.എഫ് പാനലിൽ നിന്നും വെള്ളനാട് ശശി, എ.ആർ. ബിജുകുമാർ, ടി. ക്രിസ്തുദാസ്, വാളിയറ മഹേഷ്, പുനലാൽ ഷാജി, സുരേഷ് വെള്ളനാട്, എൽ. ജയചിത്ര, ആർ. ശർമിളകുമാരി എന്നിവരും എൽ.ഡി.എഫ് പാനലിൽ നിന്നു കെ. ഗോപാലകൃഷ്ണൻ നായർ, സി.കെ. കുമാരികല, എസ്. ഷൈജു എന്നിവരും വിജയിച്ചു. വെള്ളനാട് ശശിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു.