തിരുവനന്തപുരം : ദേശീയ പത്രദിനത്തോടനുബന്ധിച്ച് 16ന് തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷനിൽ വിപുലമായ പരിപാടികൾ നടക്കും. രാവിലെ 10ന് കേരള മീഡിയ അക്കാഡമിയുടെ സഹകരണത്തോടെ വനിതാ പത്രപ്രവർത്തനം കേരളത്തിൽ എന്ന വിഷയത്തിൽ എം. ഹലീമബീവി ജന്മശതാബ്ദി സെമിനാർ നടക്കും. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു ഉദ്‌ഘാടനം ചെയ്യും. പ്രൊഫ. വി.കെ. ദാമോദരൻ അദ്ധ്യക്ഷത വഹിക്കും. എ. സുഹൈർ, ഡോ. കായംകുളം യൂനുസ്, സരസ്വതി നാഗരാജൻ, സരിതാവർമ്മ, കെ.എ. ബീന, ശ്രീദേവി പിള്ള, ഡോ. ഒ.ജി. സജിത, റാംകമൽ എന്നിവർ സംസാരിക്കും. വൈകിട്ട് 4ന് ബി.എഫ്.എച്ച്.ആർ ബിജ്‌ലി രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഡോ. കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിക്കും.എ. സുഹൈർ പ്രകാശനം നിർവഹിക്കും. ഡോ .എം. അബ്ദുൽസമദ്‌ ആദ്യ പ്രതി സ്വീകരിക്കും. പ്രൊഫ. എം.കെ. അബ്ദുൽ മജീദ്, ഡോ. ആരിഫ സൈനുദീൻ, സി. റഹിം, പി.എം. പരീത് ബാവഖാൻ, സി. മാധവൻ, ടി.ജെ. സാമുവൽ, ഡോ. ഒ.ജി. സജിത, റാംകമൽ എന്നിവർ സംസാരിക്കും.