pusthakangal-shekarichu-n

കല്ലമ്പലം:ജില്ലാ പഞ്ചായത്തിന്റെ സർഗവായന പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ സമാഹരിക്കുന്നതിന് ഇടമൺനില എസ്.എൻ.വി.എൽ.പി സ്‌കൂളിൽ നിന്നും പുറപ്പെട്ട പുസ്തകവണ്ടിയിൽ പുസ്തകങ്ങൾ നിക്ഷേപിച്ച് നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യത്ത് ബീവി,പഞ്ചായത്ത് അംഗങ്ങളായ ബിനു,മണിലാൽ,മഞ്ജുഷ,ഹെഡ്മാസ്റ്റർ സുജികുമാർ,രക്ഷകർത്താക്കൾ,വിദ്യാർഥികൾ,പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.എക്‌സൈസ് ഓഫീസിൽ എത്തിചേർന്ന പുസ്തക വണ്ടിയിലേക്ക് എക്‌സൈസ് ഉദ്യോഗസ്ഥർ ശേഖരിച്ച് നൽകിയ പുസ്തകങ്ങൾ കെ.തമ്പി കുട്ടികൾക്ക് വേണ്ടി ഏറ്റുവാങ്ങി.തുടർന്ന് വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിൽ നിന്നും, നാട്ടുകാരിൽനിന്നും പുസ്തകങ്ങൾ ശേഖരിച്ചു.