nivetha-thomas

ബാലതാരമായി​ എത്തി​ നായി​കയായി​ ചു‌വടുറപ്പി​ച്ച നി​വേദ തോമസ് ഇന്ന് തെലുങ്കി​ലെ തി​രക്കുള്ള നായി​കയാണ്. തന്റെ ആരാധകരുമായി​ സംവദി​ക്കാൻ ഇൻസ്റ്റാഗ്രാമി​ലൂടെ സമയം കണ്ടെത്താറുണ്ട് നി​വേദ. എന്നാൽ, ഇക്കുറി​ താരത്തി​നു നേരെ ഉയർന്നുവന്ന ചോദ്യങ്ങളും അതി​നു നൽകി​യ മറുപടി​യുമാണ് വൈറലായി​ മാറി​യി​രി​ക്കുന്നത്. 'കല്യാണം എപ്പോഴാണ്?, പ്രണയമുണ്ടോ?, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നിവേദയ്ക്ക് നേരിടേണ്ടി വന്നത്. 'നിങ്ങളെല്ലാവരും സമയം കണ്ടെത്തി എന്നോട് ചാറ്റ് ചെയ്തതിൽ സന്തോഷമുണ്ട്. എന്നാൽ കല്യാണം എപ്പോഴാണ്, പ്രണയമുണ്ടോ, എന്നെ കല്യാണം കഴിക്കാമോ, കന്യകയാണോ എന്ന ചോദ്യങ്ങൾ ഞാൻ ഒഴിവാക്കി.

ഒരു മനുഷ്യനോട് സംസാരിക്കുമ്പോൾ കുറച്ച് ബഹുമാനവും അന്തസും ഒക്കെ കൊടുക്കാം' എന്നായി​രുന്നു താരത്തി​ന്റെ മറുപടി​. നി​രവധി​ പേർ താരത്തി​നെ പി​ന്തുണച്ച് എത്തി​യി​ട്ടുണ്ട്. ഇത്തരത്തി​ൽ സദാചാരം പറയുന്നവരെ സുഹൃത്ത് ലി​സ്റ്റി​ൽ നി​ന്ന് ഒഴി​വാക്കണമെന്ന് താരത്തെ ഉപദേശി​ക്കുന്നവരുമുണ്ട്. നടി​മാരുടെ ചാറ്റി​ലെത്തി​ മോശം കമന്റുകളി​ടുന്നവരുടെ എണ്ണം കൂടി​വരി​കയാണെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. എ.ആർ. മുരുകദോസ് സംവിധാനം ചെയ്യുന്ന ദർബാറിൽ രജനീകാന്തിന്റെ മകളായാണ് നിവേദ അഭിനയിക്കുന്നത്. ഇതോടൊപ്പം മോഹനകൃഷ്ണ ഇന്ദ്രാഗാന്ധി ഒരുക്കുന്ന വി, സ്വാസ എന്നീ തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിക്കുകയാണ് നിവേദ.