കല്ലമ്പലം: ഗ്രന്ഥശാലാ സംഘത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പുല്ലൂർമുക്ക് ദേശീയ ഗ്രന്ഥശാല നെഹ്റു സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുധീർ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ. സുധാകരൻ അദ്ധ്യക്ഷനായി. നെഹ്റുവിന്റെ പ്രവർത്തന രീതികളെയും കാഴ്ചപ്പാടുകളെയും കുറിച്ച് പ്രൊഫ. പനയറ അജയൻ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ഇ. ഷാജഹാൻ നന്ദി പറഞ്ഞു.