കല്ലമ്പലം: നാവായിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കിളിമാനൂർ ഉപജില്ലാ കലോത്സവ വേദി അഴിമതിക്കുള്ള വേദിയാകരുതെന്ന് സി.പി.ഐ നാവായിക്കുളം ലോക്കൽ കമ്മിറ്റി. കലോത്സവത്തിന് മുന്നോടിയായി നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സി.പി.ഐ പാർട്ടിയുടെ പ്രതിനിധികളെ ഒഴിവാക്കി പഞ്ചായത്തിന് താത്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തി സ്വാഗത സംഘം രൂപീകരിക്കുകയാണ് ചെയ്തതെന്നും അഴിമതി ലക്ഷ്യമിട്ടാണിതെന്നും സി.പി.ഐ ആരോപിച്ചു. കലോത്സവ വേദിയിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടില്ലെന്നും വെറും തട്ടികൂട്ട് പരിപാടിയാണെന്നും ലോക്കൽകമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ പറഞ്ഞു.