ബാലരാമപുരം: പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം 12,​13 തീയതികളിൽ നടക്കും.12 ന് രാവിലെ 10ന് പ‌ഞ്ചായത്ത് വക കുളങ്ങരക്കോണം സ്റ്റേഡിയത്തിൽ 20-20 ക്രിക്കറ്റ്,​ ഉച്ചയ്ക്ക് 2ന് ഇടക്കോട് വൈ.സി സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബാൾ,​ 13ന് രാവിലെ 8ന് സ്വിമ്മിംഗ്,​ 9.30ന് അത് ലറ്റിക്സ്,​11ന് 20-20 ക്രിക്കറ്റ് സെമിഫൈനൽ ആൻഡ് ഫൈനൽ മത്സരം,​2ന് കലാമത്സരം,​വൈകിട്ട് 3ന് ഫുഡ് ബാൾ സെമിഫൈനൽ ആൻഡ് ഫൈനൽ മത്സരം,​ 3 മണി മുതൽ 6 വരെ ഷട്ടിൽ ബാഡ്മിന്റെൺ. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.keralotsavam.kerala.gov.in എന്ന വെബ്സൈറ്റിലോ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യാം.