
ബാലരാമപുരം:എരുത്താവൂർ മുളമൂട് ചൈതന്യ റസിഡന്റ്സ് അസോസിയേഷനിൽ ഫ്രാബ്സ് പൊലീസ് മീറ്റും അഭിരാമി ചികിത്സാ ധനസഹായവിതരണവും ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ആർ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ.ബിന്ദു മുഖ്യപ്രഭാഷണം നടത്തി.പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് പി.ആർ.ഒ എ.വി.സജീവ് അസോസിയേഷൻ അംഗങ്ങളെ ബോധവത്കരിച്ചു.ഫ്രാബ്സ് ജനറൽ സെക്രട്ടറി ബാലരാമപും അൽഫോൺസ് പൊലീസ് മീറ്റിൽ ചർച്ച നയിച്ചു.സി.ആർ.ഒ റോജി മറുപടി പ്രസംഗം നടത്തി.ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ ഫ്രാബ്സ് പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോകുലം തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ നന്ദിയും പറഞ്ഞു.