ചിറയിൻകീഴ്: വാളയാറിലെ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഴൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എസ് അജിത് കുമാർ, വി.കെ രാജു, അസീസ്, പഞ്ചായത്ത് അംഗങ്ങളായ ബി.മനോഹരൻ, സുധർമ്മ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ രഘുനാഥൻ, ശിവപ്രസാദ്, സി.എച്ച്. സജീവ്, ബൈജു, വിനോദ്, ചന്ദ്രബാബു,ഷാഫി,നൈസാം എന്നിവർ നേതൃത്വം നൽകി.